അഴി­മതി­ വി­രു­ദ്ധ ഏജൻ­സി­ക്ക് കു­വൈ­ത്ത് കോ­ടതി­യു­ടെ­ പച്ചക്കൊ­ടി­


കുവൈത്ത സിറ്റി: രാജ്യത്ത് അഴിമതി വിരുദ്ധ അതോറിറ്റിയുടെ നിയമസാധുതയെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി ഭരണഘടനാ കോടതി തള്ളി. സ്വതന്ത്രവും നിഷ്പക്ഷവുമായ സംഘടനയായിട്ടാണ് അഴിമതി വിരുദ്ധ അതോറിറ്റി രൂപീകരിച്ചതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അഴിമതി വിരുദ്ധ അതോറിറ്റിയുടെ രൂപീകരണവും, ഉന്നതരുടെ സാന്പത്തിക ഇടപാടുകൾ വെളിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും സംബന്ധിച്ച സാധുതയെയാണ് ഭരണഘടനാ കോടതിയിൽ ചോദ്യം ചെയ്തിരുന്നത്. എന്നാൽ, സ്വതന്ത്രവും നിഷ്പക്ഷവുമായിട്ടാണ് അഴിമതി വിരുദ്ധ അതോറിറ്റി രൂപീകരിച്ചതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

 ഭരണപരവും സാന്പത്തികവുമായ മേഖലകളിൽ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്തുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. രാജ്യത്തിന്റെ ഖജനാവിലെ ഫണ്ട്, വസ്തുവകകൾ, വരുമാന വിഭവങ്ങൾ എന്നിവയുടെ ഉപയോഗത്തിൽ ധൂർത്ത് ഒഴിവാക്കി, വിവേകപൂർവ്‍വമുള്ള വിനിയോഗം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് അതോറിറ്റിയുടേത്. 

ഇതിന്റെ ഭാഗമായി, അതോറിറ്റിക്ക് മുതിർന്ന ഉദ്ദ്യോഗസ്ഥർ‍, പാർലമെന്റ് അംഗങ്ങൾ, ജുഡിഷ്യറിക്കെതിരെവരെ ഉയരുന്ന ആരോപണങ്ങളും അന്വേഷിക്കാൻ അനുമതിയുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed