ഖത്തർ ശൂ­റാ­ കൗ­ൺ­സി­ലി­ൽ വനി­തകളെ­ നി­യമി­ച്ചു­


ദോഹ: ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി ശൂറാ കൗൺസിലിലേക്കു വനിതകളെ നിയമിച്ചു. നാലു വനിതകളുൾപ്പെടെ 28 പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ശൂറാ കൗൺസിൽ പുനഃസംഘടിപ്പിച്ചത്. നിലവിലുള്ള കൗൺസിലിലെ 13 പേരെ നിലനിർത്തിയിട്ടുണ്ട്. ശൂറാ കൗൺസിലിന്റെ യോഗം 14നു വിളിച്ചുചേർക്കാനും അമീർ ഉത്തരവിട്ടു.

മുൻ വാർത്താ വിതരണ മന്ത്രി ഹെസ്സ സുൽത്താൻ ജാബർ മുഹമ്മദ് അൽ ജാബർ, ദോഹയിലെ മുഹമ്മദ് ബിൻ ഹമദ് അൽ താനി സെന്റർ ഡയറക്ടർ ഐഷ യൂസഫ് ഒമർ അൽ ഹമദ് അൽ മന്നായ്, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് വൈസ് പ്രസിഡണ്ട് ഹിൻ‌ദ് അബ്ദുറഹ്മാൻ മുഹമ്മദ് മുബാറക് അൽ മുഫ്താ, ഗതാഗത മന്ത്രാലയത്തിലെ ഡിജിറ്റൽ സൊസൈറ്റി ഡവലപ്മെന്റ് സെക്ടർ ഉദ്യോഗസ്ഥയായ റീം മുഹമ്മദ് റാഷിദ് അൽ ഹമ്മൗദി അൽ മൻസൂരി എന്നീ വനിതകളെയാണു കൗൺസിലിലേക്കു പുതുതായി നിയമിച്ചത്. 

ഖത്തറിലെ പരമോന്നത നിയമനിർമാണ സഭയാണ് ശൂറാ കൗൺസിൽ. സർക്കാരിന്റെ നയങ്ങൾ, പുതിയ നിയമങ്ങൾ, ഭേദഗതികൾ, ബജറ്റ് എന്നിവ ചർച്ച ചെയ്ത് അനുമതി നൽകുന്നതു ശൂറാ കൗൺസിലാണ്. ഖത്തറിന്റെ മന്ത്രിസഭയിലും സെൻട്രൽ മുനിസിപ്പൽ കൗൺസിലിലും വനിതാ പ്രാതിനിധ്യം നേരത്തേ തന്നെയുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed