വി­ദേ­ശി­കളെ­ ആകർ­ഷി­ക്കു­ന്നതിന് കു­വൈ­ത്ത് വി­സ ചട്ടങ്ങളിൽ മാ­റ്റം വരു­ത്തു­ന്നു­


കുവൈത്ത് സിറ്റി : കുവൈത്തിൽ വിസ ചട്ടങ്ങളിൽ കാതലായമാറ്റം വരുത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. വിദേശികളെ ആകർഷി ക്കുന്നതിനാണ് വിസ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്. പരമാവധി വിദേശ സന്ദർശകരെ രാജ്യത്ത് എത്തിച്ച് കൊണ്ട് സന്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വ് നൽകുന്ന വിവിധ പദ്ധതികളാണു മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. 

രാജ്യത്തെ വിദേശികളുടെ എണ്ണം കുറക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയരുന്നതിനിടയിലാണു വിദേശികൾക്ക് പ്രതീക്ഷ നൽകുന്ന പുതിയ നിർദ്ദേശം ഉയർന്നിരിക്കുന്നത്. 

രാജ്യത്തെ വിദേശികളുടെ എണ്ണം കുറക്കുന്നതുമായി ബന്ധപ്പെട്ട് പാർലിന്റിലടക്കം ചർച്ച നടന്നിരുന്നു. ഇതിനിടെയാണ് കൂടുതൽ വിദേശികളെ രാജ്യത്ത് എത്തിക്കുന്നതിനു താമസ നിയമങ്ങളിൽ സമഗ്രമായ അഴിച്ചു പണി നടത്താൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇതുപ്രകാരം കച്ചവട ആവശ്യങ്ങൾക്ക് എത്തുന്ന വിദേശികൾക്ക് ഒരു വർഷത്തെ മൾട്ടിപ്പിൾ പ്രവേശന വിസ അനുവദിക്കും.

നിലവിൽ രാജ്യത്ത് താമസക്കാരല്ലാത്ത വിദേശികളായ വിദ്യാർത്ഥികൾക്ക് രാജ്യത്തെ സ്വകാര്യ സർവ്വകലാശാലകളിൽ പഠന സൗകര്യം ഒരുക്കുവാനും പഠനാനന്തരം ഇവർക്ക് കുവൈത്തിൽ തന്നെ ജോലി ചെയ്യാൻ അനുവദിക്കുവാനും നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.

ഇതിനു പുറമെ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്ക് ചികിത്സ തേടിയെത്തുന്ന രീതിയിൽ സ്വകാര്യ മേഖലയിൽ അന്താരാഷ്ട്ര ഗുണമേന്മയിലുള്ള ചികിത്സാ സംവിധാനം സ്ഥാപിക്കുവാനും നിർദ്ദേശമുണ്ട്. ആഭ്യന്തര മന്ത്രി  അംഗീകാരം നൽകിയ നിയമത്തിന്റെ കരട് രൂപം നിയമകാര്യ സമിതിയുടെയും തുടർന്ന് മന്ത്രി സഭയുടെയും അംഗീകാരത്തിനു സമർപ്പിക്കും.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed