കു­വൈ­ത്തിൽ റോ­ഡു­കളി­ലെ­ നി­യന്ത്രണ രേ­ഖകൾ മറി­കടക്കു­ന്ന വാ­ഹനങ്ങൾ കണ്ടു­കെ­ട്ടും


കുവൈത്ത് സിറ്റി : റോഡുകളിലെ നിയന്ത്രണരേഖകൾ മറികടക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ തീരുമാനം. രണ്ടുമാസത്തേക്കായിരിക്കും വാഹനങ്ങൾ കണ്ടുകെട്ടുക. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അറിയിച്ചു. അത്തരം വാഹനങ്ങൾ മന്ത്രാലയത്തിനു കീഴിലെ ഗാരേജിലേക്കു മാറ്റുന്നതിനുള്ള തുകയായി 10 ദിനാറും വാഹന ഉടമകളിൽനിന്ന് ഈടാക്കും.  

ഗാരേജിൽ വാഹനം സൂക്ഷിക്കുന്നതിനു പ്രതിദിനം ഒരു ദിനാർ വാടകയും നൽകണം. കാൽനടക്കാർക്കുള്ള ഇടങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നു മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.

ഗതാഗതക്കുരുക്ക് കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം വിവിധ നടപടികൾ സ്വീകരിക്കുന്നത്. ഹൈവേകളിൽ റോഡിന്റെ ഇരുവശത്തും എമർജൻസി ലൈനുകളുണ്ട്. ചിലയിടങ്ങളിൽ ഇടത്തെ ലൈൻ‌മറികടക്കാൻ നിശ്ചിത സമയങ്ങളിൽ അനുമതിയുണ്ട്.  

ഗതാഗത തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും മാത്രമാണ് നിശ്ചിത വേഗത്തിൽ മാത്രം എമർജൻസി ലൈൻ മറികടക്കാൻ അനുമതി. സീബ്രാ വരയിൽ നിർത്തിയിട്ട് ഗതാഗതക്കുരുക്കു സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം വിദേശികൾക്കു ഡ്രൈവിംങ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പുനരവലോകനം ചെയ്യാൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്.  

ഡ്രൈവിംങ് ലൈസൻസിനു യോഗ്യതയുള്ള വിഭാഗങ്ങളെ തരംതിരിച്ച് അവലോകന വിധേയമാക്കാനാണ് നീക്കം. ഓരോ വിഭാഗത്തെക്കുറിച്ചും പ്രത്യേക പഠനം നടത്തിയാകും അന്തിമ തീരുമാനം.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed