‘ബി­.കെ­.എസ് അശരണ­ർ­ക്കൊ­രു­ വീട്’ ശി­ലാ­സ്ഥാ­പനം നടന്നു­


മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഭവന പദ്ധതിയായ ‘അശരണർക്കൊരു വീട്’ ചെങ്ങന്നൂരിൽ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ചെങ്ങന്നൂർ എം.എൽ.എ, കെ.കെ രാമചന്ദ്രൻ നായർ നിർവ്വഹിച്ചു. മൂന്ന് വർഷമായി പക്ഷാഘാതം പിടിപെട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലുള്ള ചെങ്ങന്നൂർ പൂപ്പങ്കര, മുളക്കുഴ, നാൽപേറ്റിൽ ലക്ഷ്മി സദനത്തിൽ സി. സുശീലനും കുടുംബത്തിനുമാണ് വീട് നൽകുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീലത ഒരു വർഷം മുൻപ് ക്യാൻസർ പിടിപെട്ട് മരിച്ചു. ഏക മകൾ ശ്രീലക്ഷ്മി പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു.  ഇവർക്ക് സ്വന്തമായി ഒരു വീടില്ല. ഇപ്പോൾ നാട്ടിലുള്ള ചില സന്മനസുകളുടെ സഹായം കൊണ്ടാണ് ഇവർ ജീവിക്കുന്നത്.

ഇവർക്ക് ഒരു വീട് വെച്ചു കൊടുക്കുവാൻ ആർകിടെക്് ശങ്കറിന്റെ കന്പനിയായ ഹാബിറ്റാറ്റുമായി ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്. കരാർ പ്രകാരം വീടിന്റെ എസ്റ്റിമേറ്റ് 4.5 ലക്ഷമാണ്. ശിലാസ്ഥാപനച്ചടങ്ങിൽ കെ.ആർ രാജപ്പൻ, പ്രസാദചന്ദ്രൻ, സമാജം എസ്‌സിക്യൂട്ടീവ് അംഗം ജഗദീഷ് ശിവൻ, കെ.പി ശ്രീകുമാർ, ജി. പിള്ള, എസ്‌.എസ്‌ പിള്ള, ശ്രീകുമാർ, ജയപ്രകാശ്, രഞ്ജിത്ത് തുടങ്ങിയർ പങ്കെടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed