കൊല്ലം ജില്ല പ്രവാസി സമാജം പോസ്റ്റര്‍ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി : കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ‘ദശവര്‍ഷഘോഷം പോസ്റ്റര്‍ ഇന്ത്യന്‍ സെന്‍ട്രൽ സ്കൂള്‍ പ്രിന്‍സിപ്പൽ ഡോക്ടര്‍ ശാന്താ മറിയം ജെയിംസ് ഐ ഐ ഡി എ എ പ്രസിഡന്റ് ഡോക്ടര്‍ പ്രതാപ് സി ഉണ്ണിത്താന് നല്‍കി പ്രകാശനം ചെയ്തു. നവംബര്‍ 17 നു അബ്ബാസിയ നോട്ടിംഗ് ഗാം ബ്രിട്ടിഷ് സ്കൂള്‍ ഓഡിറ്റൊറിയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ദശവര്‍ഷഘോഷത്തിൽ ഭരത് സുരേഷ്ഗോപി എം പി സംബന്ധിക്കും.
യുവ വ്യവസായിയും കോ ഓപ്പറേറ്റിവ് 360, സി ഇ ഓ യുമായ വരുണ്‍ ചന്ദ്രന്‍ കുവൈത്തിലെ ഇന്ത്യന്‍ സ്കൂൾ വിദ്യാർത്ഥികള്‍ക്കായി നല്‍കുന്ന മോട്ടിവേഷന്‍ ക്ലാസ് - പ്രശസ്ത സംഗീത സംവിധയാകന്‍ എസ്സ് ജയന്‍ സിന്ധു രമേശ് നയിക്കുന്ന സംഗീത വിരുന്നും ഡാന്‍സർ സലീഷിന്‍റെ നേതൃത്തത്തിലുള്ള നൃത്ത വിരുന്നും ഉണ്ടാകും.
പ്രസിഡന്റ് എസ്സ്.എ. ലബ്ബ ജനറല്‍ സെക്രട്ടറി അലക്സ് മാത്യു, ജോര്‍ജ് വൈരമെണ്‍, സലിംരാജ് ട്രഷറര്‍ സലില്‍ വര്‍മ തമ്പി ലൂക്കോസ്, പ്രമീള്‍ പ്രഭാകരന്‍, ഷഹീദ് ലബ്ബ എന്നിവര്‍ പോസ്റ്റര്‍ പ്രകാശനത്തിൽ സന്നിഹിതരായിരുന്നു. സമാജവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാൻ താല്‍പര്യമുള്ള കൊല്ലം ജില്ല നിവാസികള്‍ 97840957 - 66504992 എന്നീ നമ്പരുകളില്‍ ബന്ധപെടുക.


