ബ്രേവ് ഇന്റർനാഷണൽ കോംപാറ്റ് രാജ്യത്ത് വരുമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷ
മനാമ : നവംബർ 12 മുതൽ രാജ്യത്ത് നടക്കാനിരിക്കുന്ന ബ്രേവ് ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ വൻ വരുമാനമുണ്ടാകുമെന്ന് സൂചന. ഒരാഴ്ച നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകളാണ് മാറ്റുരയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള താരങ്ങൾ, കോച്ചുകൾ, മന്ത്രാലയം പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരും അത്ലറ്റുകൾക്കൊപ്പം എത്തിച്ചേരും.ഒരാഴ്ചത്തെ സന്ദർശനത്തിനെത്തുന്ന ഇവർ ബഹ്റൈൻ, ടൂറിസം മേഖലയിൽ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ വിലയിരുത്തുന്നു. ഗതാഗതം, സേവന മേഖല, ഹോട്ടൽ, റസ്റ്റോറന്റ്, മറ്റു വാണിജ്യ മേഖലകൾ തുടങ്ങിയ മേഖലകളിൽ പ്രത്യക്ഷത്തിലും അനുബന്ധ വിപണികളിലും വലിയ നേട്ടമുണ്ടാകും.
അന്താരാഷ്ട്ര തലത്തിൽ തന്നെ 20 ഓളം ബ്രാൻഡുകൾ ഇതിനോടകം ബ്രേവ് ചാന്പ്യൻഷിപ്പുമായി കരാർ ഉറപ്പിച്ചു കഴിഞ്ഞു. ഈവൻ്റ് സ്പോൺസർമാർ, പാർട്ട്ണർമാർ തുടങ്ങി ഇത്തരത്തിലുള്ള നിരവധി പ്രതിനിധികളും അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗഭാക്കാകും. യുകെ, യുഎസ്എ, ബ്രസീൽ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കമുള്ള മിക്സഡ് മാർഷൽ ആരാധകരും കോംപാറ്റ് വാരത്തിൽ രാജ്യം സന്ദർശിക്കും. അന്താരഷ്ട്ര തലത്തിൽ ബഹ്റൈൻ ശ്രദ്ധാകേന്ദ്രമാകുന്ന ഒരു ചാന്പ്യൻഷിപ്പായിരിക്കും ബ്രേവ് ഇന്റർനാഷ്ണൽ ചാന്പ്യൻഷിപ്പെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതുവരെ മറ്റൊരു ചാന്പ്യൻഷിപ്പിനും ലഭിച്ചിട്ടില്ലാത്ത പിന്തുണയാണ് ബ്രേവ് ചാന്പപ്യൻഷിപ്പിന് വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


