ഗവർണറേറ്റുകളിലെ പരിശോധന : 184 പേർ പിടിയിൽ
കുവൈത്ത് സിറ്റി : ആറ് ഗവർണറേറ്റുകളിലുമായി മൂന്ന് ദിവസം നടത്തിയ പരിശോധനയിൽ 184 പേരെ പിടികൂടി. ഇഖാമ നിയമലംഘകർ, തിരിച്ചറിയൽ രേഖ ഇല്ലാത്തവർ എന്നിവരുൾപ്പെടെയാണ് പിടിയിലായത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട് 31 പേരും മദ്യവുമായി ആറ് പേരും മോഷണത്തിന് മൂന്ന് പേരും പിടിയിലായിട്ടുണ്ട്.
തൊഴിൽ തേടി നടക്കുകയായിരുന്ന എട്ട് അവിദഗ്ദ്ധ തൊഴിലാളികളെയും പിടികൂടി. ഗതാഗത നിയമലംഘനത്തിന് 847 പേർക്ക് നോട്ടിസ് നൽകി. 73 വാഹനങ്ങൾ പിടികൂടി. കാണാതായ 13 വാഹനങ്ങളും കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 48 പരിശോധനാകേന്ദ്രങ്ങളിലായി 612 പൊലീസുകാർ പങ്കാളികളായി.

