പകയുടെ ചരിത്രം പച്ചപ്പുല്ലിലേക്ക്; തുടർച്ചയായ രണ്ടാം ഫൈനൽ തേടി മെസിപ്പട


ഷീബ വിജയൻ

അറ്റ്ലാന്‍റ: ഫിഫ 2026 ലോകകപ്പ് ഫൈനലിൽ സ്പെയിന്റെ എതിരാളികൾ ആരാണെന്ന് ഈ രാത്രി വ്യക്തമാകും. ആവേശം വാനോളമുയർത്തുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ നേരിടും. അര്‍ജн്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഇംഗ്ലീഷ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് അറ്റ്ലാന്‍റ സ്റ്റേഡിയത്തിലാണ് കിക്കോഫ്. തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് അര്‍ജн്റീന ലക്ഷ്യമിടുന്നത്. എന്നാൽ, 1966ൽ കന്നി കിരീടം നേടിയ ശേഷം മറ്റൊരു ഫൈനൽ പ്രവേശനം തേടിയാണ് ഇംഗ്ലീഷ് ടീം പന്ത് തട്ടാനിറങ്ങുന്നത്. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജн്റീനയും നാലാമതുള്ള ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പാണ്. ഫുട്‌ബോള്‍ കളത്തിലെ ചിരവൈരിപ്പോരാട്ടമെന്ന നിലയിൽ ആരാധകരുടെ ഏറ്റുമുട്ടല്‍ മുന്നില്‍ക്കണ്ട് അറ്റ്ലാн്റ പോലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സംഘത്തില്‍ ഹാരി കെയ്‌നൊപ്പം ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന്‍ റൈസ്, ബുകായൊ സാക്ക തുടങ്ങിയ വന്‍നിര തന്നെയുണ്ട്. അലക്‌സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലൗതാരൊ മാര്‍ട്ടിനെസ് തുടങ്ങിയ വമ്പന്മാരാണ് മെസിക്കൊപ്പം അര്‍ജн്റൈന്‍ നിരയിലുള്ളത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടും അര്‍ജн്റീനയും നേര്‍ക്കുനേര്‍ വരുന്ന ആറാം പോരാട്ടമാണിത്. ഇതിനുമുമ്പ് നടന്ന അഞ്ച് മത്സരങ്ങളിൽ മൂന്ന് എണ്ണത്തിലും ഇംഗ്ലണ്ടാണ് ജയം നേടിയിരുന്നത്.

article-image

adsawsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed