ഒയർ സബാലും പെട്രോ പോറോയും തിളങ്ങി; ഫ്രാൻസ് തകർന്നു
ഷീബ വിജയൻ
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിൽ സ്പെയിൻ പ്രവേശിച്ചു. ആവേശകരമായ സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. സ്പെയിന് വേണ്ടി മൈക്കൽ ഒയർ സബാലും പെട്രോ പോറോയുമാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ 22ാം മിനിട്ടിൽ ഒയർ സബാലും 58ാം മിനിട്ടിൽ പെട്രോ പോറോയും ഗോൾ സ്കോർ ചെയ്ത് ടീമിന് വിജയം സമ്മാനിച്ചു. ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പിന്റെ കലാശ പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഇതിനുമുമ്പ് 2010ൽ ഫൈനലിലെത്തിയ സ്പെയിൻ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.
sadsasas

