സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര വൈദ്യസഹായം നൽകണം; കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം
ഷീബ വിജയൻ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ പ്രതിഷേധത്തിൽ പങ്കുചേർന്ന് 19 ദിവസമായി നിരാഹാര സമരം തുടരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും അടിയന്തരമായി ലഭ്യമാക്കാൻ കോടതി ഉത്തരവിട്ടു.
ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും അത് സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി ഓർമ്മിപ്പിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. അദ്ദേഹത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയുണ്ടെന്ന് ഹർജിക്കാർ ആരോപിച്ചു. ജീവൻ രക്ഷിക്കുന്നതിനായി അദ്ദേഹത്തെ നിർബന്ധിതമായി ഭക്ഷണം കഴിപ്പിക്കാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
sxsxadsasd

