ഖത്തറി­ലെ­ ഹജ്ജ് തീ­ർ‍­ത്ഥാ­ടകരെ­ ജി­ദ്ദയി­ലെ­ത്തി­ക്കാൻ സൗദി എയർലൈൻസ് സർ‍­വ്വീസുകൾ


റിയാദ് : ഖത്തറിൽ‍ നിന്നും തീർ‍ത്ഥാടകരെ മക്കയിലെത്തിക്കാൻ ഏഴ് സർ‍വ്വീസുകൾ‍ നടത്താനൊരുങ്ങി സൗദി എയർ‍ലൈൻസ്. ദോഹ − ജിദ്ദ സെക്ടറിൽ‍ ആഗസ്റ്റ് 22 മുതൽ‍ 25 വരെയുള്ള ദിവസങ്ങളിലായാണ് ബോയിംഗ് 777−300 ശ്രേണിയിലെ ഏറ്റവും പുതിയ വിമാനങ്ങൾ ഹജ്ജ് തീർത്‍ഥാടകർ‍ക്കായി സർ‍വ്വീസ് നടത്തുക. ഹജ്ജിന് ശേഷം സപ്തംബർ‍ അഞ്ച് മുതലാണ് മടക്കയാത്ര ക്രമീകരിക്കുന്നത്. വിമാന യാത്രയുടെ മുഴുവൻ ചിലവുകൾ‍ സൗദി ഭരണാധികാരി സൽ‍മാൻ രാജാവ് വഹിക്കും. 

ഖത്തറിൽ‍ നിന്നുള്ള തീർത്‍ഥാടകരെ ഹജ്ജിനെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ‍ ഏർ‍പ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് സൽ‍മാൻ രാജാവ് നിർ‍ദ്ദേശം നൽ‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സൗദി എയർലൈൻസ് സർവ്വീസുകൾ നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed