ബഹ്‌റൈന് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണ ശ്രമം; പ്രതിരോധിച്ച് തകർത്ത് ബി.ഡി.എഫ് വ്യോമസേന
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജ്യത്തെ സാധാരണ പൗരന്മാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ഇറാൻ നിയമവിരുദ്ധമായി നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) ജനറൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 15) രാവിലെ ബഹ്‌റൈന് നേരെയുണ്ടായ ഇറാന്റെ വ്യോമാക്രമണ ശ്രമങ്ങളെ ബി.ഡി.എഫിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ (Air Defence Systems) വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി സൈനിക വിഭാഗങ്ങൾ അതീവ ജാഗ്രതയും ശക്തമായ സജ്ജീകരണങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
ആക്രമണത്തെ തുടർന്ന് തകർന്നുവീണ മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തുകയാണെങ്കിൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും അവയ്ക്ക് സമീപം പോകാനോ തൊടാനോ ശ്രമിക്കരുതെന്ന് ജനറൽ കമാൻഡ് കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ അധികാരികളെ വിവരമറിയിക്കണമെന്നും അധികൃതർ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
ytutu

