ചൈനീസ് കോട്ട ലക്ഷ്യമിട്ട് സിന്ധു; പ്രീക്വാർട്ടറിൽ കനത്ത പോരാട്ടം
ഷീബ വിജയൻ
മലേഷ്യയുടെ വോങ് ലിംഗ് ചിംഗിനെ നേരിട്ടുള്ള ഗെയിമിന് കീഴടക്കിയ പി.വി. സിന്ധു റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടി. സ്കോർ: 21-14, 21-11. ഇന്നു നടക്കാനിരിക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തിൽ ചൈനയുടെ ഹാന്‍ യുഎ ആണ് സിന്ധുവിന്‍റെ എതിരാളി. അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടില്‍ തെന്നെ പരാജയപ്പെട്ട് പുറത്തായി. സാത്വിക് സായ്‌രാജിന്‍റെ തോളിന് പരിക്കേറ്റതോടെ മത്സരം പൂര്‍ത്തിയാക്കാൻ കഴിയാതെ ഇന്ത്യന്‍ സഖ്യം പിന്മാറുകയായിരുന്നു.
dsds

