ആഘോഷം അതിരുവിട്ടു! ഫോക്ക്‌ലാൻഡ് ബാനർ ഉയർത്തി അർജന്റീനൻ താരങ്ങൾ; ഫിഫ നടപടിയിലേക്ക്


ഷീബ വിജയൻ

അറ്റ്‌ലാന്റ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ അർജന്റീന ടീം നടത്തിയ വിജയാഘോഷം പുതിയ വിവാദത്തിലേക്ക്. മത്സരശേഷം മൈതാനത്ത് 'ലാസ് മാൽവിനാസ് സോൺ അർജന്റീനസ്' (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചതാണ് ഫിഫയുടെ അച്ചടക്ക നടപടിക്ക് വഴിവെച്ചിരിക്കുന്നത്. അർജന്റീനൻ താരങ്ങളായ ജിയോവാനി ലോ സെൽസോ, നിക്കോളാസ് ഒട്ടാമെൻഡി എന്നിവർ ആരാധകരിൽ നിന്ന് ബാനർ വാങ്ങി മൈതാനത്ത് ഉയർത്തുകയായിരുന്നു.

മത്സരവേദികളിലും സ്റ്റേഡിയങ്ങളിലും രാഷ്ട്രീയപരമായ സന്ദേശങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുന്നത് ഫിഫയുടെയും അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെയും (IFAB) ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സ്പോർട്സ് വേദികളിലെ ഇത്തരം രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ കർശന നിലപാടാണ് ഫിഫ സ്വീകരിക്കാറുള്ളത്. നിയമലംഘനം നടത്തിയ താരങ്ങൾക്കെതിരെയോ അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെതിരെയോ ഫിഫ കടുത്ത പിഴയോ വിലക്കോ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

article-image

efwfdfdfdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed