'കാണാൻ മനസ്സില്ല'; കെഎസ് യു നേതൃത്വത്തെ അകറ്റി നിർത്തി മുഖ്യമന്ത്രി, കോൺഗ്രസ് നേതാക്കൾക്കും അമർഷം


ഷീബ വിജയൻ

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ചക്കായി ഇന്നലെ തലസ്ഥാനത്ത് എത്തി അനുമതി തേടിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. അതേസമയം, കെ.എസ്.യുവിന് എതിരെ മുഖ്യമന്ത്രി നടത്തിയ പരിഹാസ പ്രതികരണത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുകയാണ്. അദ്ദേഹത്തിന്റെ പരാമർശം പരിധിവിട്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. വരാനിരിക്കുന്ന പാർട്ടി യോഗത്തിൽ ഈ വിഷയം ഉന്നയിക്കാൻ നേതാക്കൾ ആലോചിക്കുന്നുണ്ട്. ഇതിനിടെ, സമരത്തിനിടെ പൊലീസ് വാഹനത്തിൽ കയറി പ്രതിഷേധിക്കുന്ന ചിത്രം 'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ' എന്ന അടിക്കുറിപ്പോടെ അലോഷ്യസ് സേവ്യർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു.

സർക്കാർ പ്ലീഡർ നിയമനം നടത്തുന്നത് കെ.എസ്.യു കമ്മിറ്റികളല്ലെന്ന വി.ഡി. സതീശന്റെ പരാമർശമാണ് രാഷ്ട്രീയ പോരിലേക്ക് നയിച്ചത്. പ്ലീഡറായി നിയമനം ലഭിച്ച അഭിഭാഷക ജയോണ ജെയിംസ് തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ നേതാവായിരുന്നുവെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ മുഖ്യമന്ത്രി ഈ ആരോപണങ്ങളെ പൂർണ്ണമായി തള്ളി. വിവാദത്തിലായ രണ്ടു പേരുകളും കോൺഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് തന്നെ ശിപാർശ ചെയ്തതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അവരുടെ പശ്ചാത്തലവും അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായവും പരിശോധിച്ച ശേഷമാണ് നിയമനം നടത്തിയതെന്നും നിലവിൽ അവർ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ സജീവ അഭിഭാഷകരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ലോയേഴ്സ് കോൺഗ്രസിലെ ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

article-image

saasasw

You might also like

  • Lulu Exchange
  • Straight Forward

Most Viewed