കു­വൈ­ത്തിൽ കടൽ­ത്തീ­രത്ത് സ്ഥാ­പനങ്ങൾ തു­ടങ്ങാൻ ഇനി­ ലൈ­സൻ­സ് നൽ­കി­ല്ല


കുവൈത്ത് സിറ്റി : രാജ്യത്തെ കടൽ ത്തീരത്ത് കച്ചവടസ്ഥാപനങ്ങളും ഓഫീസുകളും തുടങ്ങുന്നതിന് ലൈസൻസ് അനുവദിക്കുന്നത് മുനിസിപ്പാലിറ്റി നിർത്തി. നിലവിലുള്ള സ്ഥാപനങ്ങൾക്കും ലൈസൻസ് പുതുക്കേണ്ടതില്ലെന്നാണ് മുനിസിപ്പാലിറ്റിയുടെതീരുമാനം. 

വാഹന ഡീലർമാരുടെ ഓഫീസുകൾ‍, വിനോദ സംരംഭങ്ങൾ‍, നക്ഷത്ര ഹോട്ടലുകൾ തുടങ്ങി എല്ലാ മേഖലയിലും നിരോധനം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

ഇത്തരം സ്ഥാപനങ്ങൾക്കായി നൽകുന്ന ലൈസൻസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ  സാഹചര്യത്തിലാണ് നിരോധനമെന്ന് മുനിസിപ്പാലിറ്റി മേധാവി അഹമ്മദ് അൽ മൻഫുഹിയുടെ ഉത്തരവിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed