ബഹ്‌റൈനിൽ വിപണി പരിശോധന ശക്തം: ആറുമാസത്തിനിടെ 21,000-ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി


മനാമ: വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനായി വ്യവസായ വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കിയതോടെ, 2026-ന്റെ ആദ്യ പകുതിയിൽ ബഹ്‌റൈനിലുടനീളം 21,000-ത്തിലധികം വാണിജ്യ നിയമലംഘനങ്ങൾ കണ്ടെത്തി. ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസക്കാലയളവിൽ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ 21,080 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ കടുത്ത നിയമലംഘനം നടത്തിയ 59 കേസുകൾ തുടർന്നുള്ള നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

വിപണി നിരീക്ഷണ കാമ്പെയ്‌ന്റെ ഭാഗമായി വിവിധ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ മന്ത്രാലയം 22,151 പതിവ് പരിശോധനകളും 2,644 പ്രത്യേക പരിശോധനകളും നടത്തിയിരുന്നു. പിഴവുകൾ തിരുത്താൻ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് മന്ത്രാലയം അവസരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങൾ നീക്കം ചെയ്ത് പദവി നിയമവിധേയമാക്കാൻ ആവശ്യപ്പെട്ട് 10,384 നോട്ടീസുകൾ നൽകി. ഈ നടപടികളെ തുടർന്ന് കൺപനികൾ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും 9,659 നിയമലംഘനങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തു.

അതേസമയം, നിർദ്ദേശങ്ങൾ പാലിക്കാൻ കൂട്ടാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികളാണ് അധികൃതർ സ്വീകരിച്ചത്. നിയമം ലംഘിച്ച 17 സ്ഥാപനങ്ങൾ ഭരണകൂടം ഇടപെട്ട് താൽക്കാലികമായി അടപ്പിച്ചു. കൂടാതെ 14 കേസുകളിൽ ഒത്തുതീർപ്പ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. വിപണി സുതാര്യമാക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വലുതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ വിപണിയുമായി ബന്ധപ്പെട്ട 4,974 അന്വേഷണങ്ങളും 524 പരാതികളും മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇവയെല്ലാം കൃത്യമായി പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed