തമ്പാനൂർ ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു, വൻ ദുരന്തം ഒഴിവായി
ശാരിക l കേരളം
തിരുവനന്തപുരം: തമ്പാനൂരിലുള്ള ഹോട്ടൽ ഹൈലാൻഡിന്റെ ആറാം നിലയിൽ തീപിടിത്തം ഉണ്ടായത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന താമസക്കാരെയും ജീവനക്കാരെയും അധികൃതർ ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ഹോട്ടലിലെ റസ്റ്റോറന്റ് ഭാഗത്തു നിന്നുമാണ് തീ പടർന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്. മറ്റു നിലകളിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും രക്ഷാപ്രവർത്തകർ സ്വീകരിച്ചിട്ടുണ്ട്. സമയോചിതമായി എല്ലാവരെയും മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞതു കൊണ്ട് ഒരു വലിയ അപകടമാണ് ഒഴിവായത്. അതേസമയം, ഹോട്ടലിന്റെ പരിസരത്ത് ഇപ്പോഴും കടുത്ത പുക നിറഞ്ഞു നിൽക്കുകയാണ്.
േ്േി

