രാജീവ് ഗാന്ധിക്ക് ശേഷം ന്യൂസിലൻഡിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി; ആവേശോജ്വല സ്വീകരണം
ശാരിക l അന്തർദേശീയം
വെല്ലിംഗ്ടൺ: വിജയകരമായ ഓസ്ട്രേലിയൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തി ഊഷ്മളമായി സ്വീകരിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് മണ്ണിൽ കാലുകുത്തുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച വിലയിരുത്തലുകൾ ഇരു ഭരണാധികാരികളും തമ്മിലുള്ള ചർച്ചയിൽ വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര-കായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ശേഷമാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലൻഡിലേക്ക് എത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽ ബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച വമ്പൻ പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കമുള്ള നിരവധി പ്രമുഖ കായികതാരങ്ങളും ഭാഗമായി. ഭാവിയിൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേ ലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചത് നരേന്ദ്ര മോദിയുടെ ഈ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.
േ്ിേി

