എഡിജിപി പി. വിജയൻ ശബരിലമ ചീഫ് പോലീസ് കോ-ഓർഡിനേറ്റർ
ശാരിക l കേരളം
തിരുവനന്തപുരം: ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനെ നിയമിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. തീർത്ഥാടനവുമായി ബന്ധപ്പെട്ട പോലീസ് നടപടികൾ കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സംസ്ഥാന പോലീസ് മേധാവി വൈകാതെ തന്നെ പുറപ്പെടുവിക്കും. ശബരിമല സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് മറ്റു പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
േ്ിേ്ി

