അമേരിക്കയും പോർച്ചുഗലും പുറത്ത്; ലോകകപ്പ് ക്വാർട്ടർ ഫൈനൽ ടിക്കറ്റ് വിലയിൽ വൻ ഇടിവ്
ശാരിക l കായികം
ഫിഫ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പുരോഗമിക്കവേ, ലോകകപ്പ് ടിക്കറ്റുകളുടെ വില കുത്തനെ ഇടിഞ്ഞു. ആതിഥേയരായ അമേരിക്കയും പോർച്ചുഗലും ടൂർണമെന്റ്റിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് നിർണ്ണായക മത്സരങ്ങളുടെ ടിക്കറ്റ് വിലയിൽ വലിയ കുറവുണ്ടായിരിക്കുന്നത്. സെക്കൻഡറി മാർക്കറ്റ്പ്ലേസായ ‘ടിക്-പിക്’ (TickPick) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സ്പെയിൻ-ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്കിലാണ് വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ഏകദേശം 2,950 ഡോളർ (ഏകദേശം 2.47 ലക്ഷം രൂപ) വരെ ഉണ്ടായിരുന്ന ടിക്കറ്റ് വില, ചൊവ്വാഴ്ച ഉച്ചയോടെ 1,200 ഡോളറിലേക്ക് (ഏകദേശം 1 ലക്ഷം രൂപ) കൂപ്പുകുത്തുകയായിരുന്നു. പ്രീ-ക്വാർട്ടറിൽ ബെൽജിയത്തോട് 4-1 ന് അമേരിക്ക പരാജയപ്പെട്ടതാണ് ടിക്കറ്റ് ഡിമാൻഡ് കുറയാൻ പ്രധാന കാരണമായി കണക്കാക്കുന്നത്. ആതിഥേയർ ക്വാർട്ടറിൽ ഉണ്ടായിരുന്നെങ്കിൽ ആരാധകരുടെ തിരക്ക് കാരണം വില ഇനിയും ഉയരുമായിരുന്നു.
കൂടാതെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതും ടിക്കറ്റ് വിലയെ ബാധിച്ചു. റൊണാൾഡോയും ആതിഥേയരായ അമേരിക്കയും തമ്മിലുള്ള ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടം ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലും ഈ വിലയിടിവ് പ്രകടമാണ്. ഫ്രാൻസ്-മൊറോക്കോ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്കും കൂപ്പുകുത്തിയിരുന്നു. 989 ഡോളർ (ഏകദേശം 83,000 രൂപ) മുതൽ ഫ്രാൻസ്- മൊറോക്കോ മൽസരത്തിന്റെ ടിക്കറ്റുകൾ ലഭ്യമായിരുന്നു എന്നാണ് റിപ്പോർട്ട്.
fghfgh

