ഈ വർഷം ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷേഖ് ഹസീന


ന്യൂഡൽഹി: ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് സ്വന്തം നാടായ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷേഖ് ഹസീന വ്യക്തമാക്കി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. തനിക്കും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾക്കും എതിരെ നിലവിൽ വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണ് തന്റെ തീരുമാനമെന്ന് അവർ അറിയിച്ചു.

തിരിച്ചെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാനോ അല്ലെങ്കിൽ വധിക്കാനോ ഉള്ള സാധ്യതയുണ്ടെന്ന് പൂർണ്ണ ബോധ്യമുണ്ടെന്നും എന്നാൽ അതൊന്നും കണക്കിലെടുക്കാതെ നാട്ടിലേക്ക് മടങ്ങുമെന്നും ഷേഖ് ഹസീന വ്യക്തമാക്കി. ഒരു മരണം സംഭവിക്കുകയാണെങ്കിൽ അത് തന്റെ ജന്മനാട്ടിൽ തന്നെ ആകണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. നിലവിൽ തന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തലുകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മരണം വരികയാണെങ്കിൽ അത് തന്റെ മാതാപിതാക്കൾ അടക്കം ചെയ്യപ്പെട്ടിട്ടുള്ള, അവരുടെ ചോര വീണ സ്വന്തം മണ്ണിൽ വെച്ചായിരിക്കട്ടെ എന്നും അവർ വൈകാരികമായി കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന നേതാവാണ് ഷേഖ് ഹസീന. 2024-ൽ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന്, ഇരുപത് വർഷത്തോളം നീണ്ട ഭരണം അവസാനിപ്പിച്ച് അവർക്ക് ഇന്ത്യയിൽ അഭയം തേടേണ്ടി വരികയായിരുന്നു. അന്ന് പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച കടുത്ത നടപടികളുടെ പേരിൽ പിന്നീട് വന്ന ബംഗ്ലാദേശ് കോടതി അവർക്കെതിരെ വധശിക്ഷ വിധിക്കുകയായിരുന്നു. എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ് അവരിപ്പോൾ.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed