കുവൈത്ത് പ്രാദേശിക ബാങ്കുകളിൽ പ്രവാസി നിക്ഷേപത്തിൽ വർദ്ധന
കുവൈത്ത് സിറ്റി: കഴിഞ്ഞ സാന്പത്തിക വർഷം രാജ്യത്തെ പ്രാദേശിക ബാങ്കുകളിൽ പ്രവാസികളുടെ നിക്ഷേപത്തിൽ വർദ്ധനയുണ്ടായതായി റിപ്പോർട്ട്. 2.4 ശതമാനം വർദ്ധനയാണ് ഉണ്ടായത്. സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷൽ ആണ് ഇക്കാര്യം അറിയിച്ചത്. 2016−17 സാന്പത്തിക വർഷം പ്രവാസികളുടെ നിക്ഷേപം 41.944 ബില്യൺ ദിനാറാണ്. തൊട്ടു മുന്പത്തെ വർഷം അതു 40.942 ബില്യൺ ദിനാറായിരുന്നു. സ്വർണശേഖരത്തിന്റെ കാര്യത്തിൽ അറബ് രാജ്യങ്ങളിൽ കുവൈത്ത് ആറാം സ്ഥാനത്താണെന്നു രാജ്യാന്തര ഗോൾഡ് കൗൺസിൽ റിപ്പോർട്ടിൽ വ്യക്തമാക്കി.
79 ടൺ സ്വർണമാണ് കുവൈത്തിന്റെ ശേഖരത്തിൽ ഉള്ളത്. രാജ്യാന്തര ഗോൾഡ് കൗൺസിലിന്റെ സ്ഥിതിവിവര കണക്കനുസരിച്ച് 322.9 ടൺ സ്വർണശേഖരമുള്ള സൗദി അറേബ്യയാണ് അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്.
ലബനനിൽ 286.8 ടൺ, അൽജീരിയയിൽ 173.6 ടൺ, ഇറാഖിൽ 89.8 ടൺ സ്വർണശേഖരമുണ്ട്. 8,13,000 ടൺ സ്വർണ ശേഖരവുമായി യു.എസ് ആണ് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്.

