സഭയെ തെറ്റിദ്ധരിപ്പിച്ചു; രാജ്‌നാഥ് സിങ്ങിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്


ഷീബ വിജയൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ 2025 ജൂലൈയിൽ നടത്തിയ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെതിരെ അവകാശ ലംഘന നോട്ടീസ്. കെ.സി. വേണുഗോപാൽ എംപിയാണ് ഈ നോട്ടീസ് നൽകിയത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തിന് ആളപായമില്ലെന്നായിരുന്നു അന്ന് പ്രതിരോധ മന്ത്രി സഭയിൽ പ്രസ്താവിച്ചിരുന്നത്. എന്നാൽ, ഈ സൈനിക നീക്കത്തിനിടെ രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് സായുധ സേനാംഗങ്ങളുടെ ഔദ്യോഗിക വിവരങ്ങൾ കേന്ദ്ര സർക്കാർ അടുത്തിടെയാണ് പുറത്തുവിട്ടത്. ഇതേത്തുടർന്നാണ് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാട്ടി പ്രതിരോധ മന്ത്രിക്കെതിരെ എംപി നോട്ടീസ് നൽകിയത്.

article-image

dxcdscs

You might also like

  • Lulu Exchange
  • Straight Forward

Most Viewed