കരസേനയ്ക്ക് പുതിയ അമരക്കാരൻ; ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു


ഷീബ വിജയൻ

ന്യൂഢൽഹി: ഇന്ത്യയുടെ 31-ാമത് കരസേനാ മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു. 40 വർഷത്തിലേറെ നീണ്ട സൈനിക സേവനത്തിനു ശേഷം വിരമിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് പകരക്കാരനായാണ് ജനറൽ സേത്ത് കരസേനാ മേധാവിയാകുന്നത്. പുതിയ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം കരസേനയുടെ വൈസ് ചീഫ് ആയും പൂനെ ആസ്ഥാനമായുള്ള സതേൺ കമാൻഡിന്റെയും ജയ്പൂർ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേൺ കമാൻഡിന്റെയും ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഖഡക്‌വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവവിദ്യാർത്ഥിയായ ജനറൽ ധീരജ് സേത്ത് 1986 ഡിസംബറിലാണ് സേനയുടെ ഭാഗമാകുന്നത്. പാരീസിൽനിന്ന് കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്‌സ് ഉൾപ്പെടെയുള്ള ഉയർന്ന സൈനിക വിദ്യാഭ്യാസം നേടിയ സേത്ത് ആധുനിക സാങ്കേതികവിദ്യകളെ പ്രതിരോധ മേഖലയുമായി സംയോജിപ്പിക്കുന്നതിലും സൈന്യത്തിന്റെ ദീർഘകാല നവീകരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

article-image

asdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed