വിഴിഞ്ഞത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു
ഷീബ വിജയൻ
തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഭിലാഷിനെ പോലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ–കല ദമ്പതികളുടെ മകളായ വിഘ്നേശ്വരിയെ ചൊവ്വാഴ്ച വൈകിട്ടാണ് വീടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റ് ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
സന്ധ്യയോടെ വീട്ടിലെത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ വ്യക്തമാക്കി. വിഘ്നേശ്വരിയെ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന്, അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ യുവതി ദുഃഖിതയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ വിഘ്നേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നതായും ആത്മഹത്യയുടെ യഥാർത്ഥ കാരണം അറിയില്ലെന്നും യുവതിയുടെ സഹോദരൻ ആരോപിച്ചു. പോലീസ് യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
asasassaqsaq

