പാക്കിസ്ഥാനിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നു വീണു; 14 കുട്ടികൾ മരിച്ചു
ഷീബ വിജയൻ
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുവീണ് 14 സ്കൂൾ കുട്ടികൾ മരിച്ചു. അഞ്ച് വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്കുണ്ട്. പരിക്കേറ്റവർ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ലാഹോറിലെ കഹ്നയിലെ ഈദ്ഗാഹ് ബസ്തി പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഏഴിനും 13നും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു ക്ലാസിലുണ്ടായിരുന്നത്. 20 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തകർന്ന സ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിലവിൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.
erwerwewqew3q

