രാജസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയിലുണ്ടായ വാഹനാപകടത്തിൽ ബസിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തിൽ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയും പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ബസിൽ തീ പടർന്നതോടെ അഞ്ച് പേർ വെന്തുമരിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മറ്റ് രണ്ട് പേരുടെ മരണ കാരണമെന്നാണ് നിഗമനം. ഇൻഡോറിൽ നിന്ന് ഹരിദ്വാറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
adsdsdesw

