ദിലീപിൻറെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇത്തവണ അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പൾസർ സുനി ജയിലില്‍ നിന്ന് അയച്ച കത്ത് ലഭിച്ചപ്പോള്‍ തന്നെ ഡി.ജി.പിയ്ക്ക് വാട്സ്അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. രണ്ട് ദിവസത്തിനകം രേഖാമൂലം പരാതിയും നല്‍കി. കത്ത് കിട്ടി ഇരുപത് ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്. പൾസർ സുനിയെ കണ്ടിട്ടും സംസാരിച്ചിട്ടുമില്ലെന്നാണ് ദിലീപ് വാദിക്കുന്നത്. കേസിന്റെ തുടക്കത്തില്‍ ഗൂഢാലോചനാ വാദം ഉയര്‍ത്തിയ മഞ്ജുവാര്യരുമായി എ.ഡി.ജി.പി ബി. സന്ധ്യയ്ക്ക് അടുപ്പമുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.

