'പൂക്കി എക്സ്പ്രഷൻ' വിവാദം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുഖഭാവത്തെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി


ഷീബ വിജയൻ

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ 'പൂക്കി എക്സ്പ്രഷനെ' രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മുൻപ് വൈറലായ ആദ്യ 'പൂക്കി എക്സ്പ്രഷനിലേക്ക്' നയിച്ച ചോദ്യം ഉന്നയിച്ച വ്ലോഗറെ വീണ്ടും കണ്ടപ്പോഴുള്ള അദ്ദേഹത്തിന്റെ പുതിയ മുഖഭാവമാണ് ഈ വിമർശനത്തിന് വഴിവെച്ചത്. പുതിയ മുഖ്യമന്ത്രിയായതുകൊണ്ടാണ് അന്നത്തെ ഭാവം കണ്ട് ആളുകൾ അത്ഭുതപ്പെട്ടതെന്നും അന്ന് കയ്യടിച്ചവർ പോലും ഇപ്പോൾ ഇത് കണ്ടാൽ അയ്യേ എന്ന് പറയുമെന്നും ശാരദക്കുട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മുഖ്യമന്ത്രി പ്രശസ്ത നടനായിരുന്ന സലിം കുമാറിന്റെ സുഹൃത്ത് മാത്രമാണെന്നും സിനിമയിലെ സലിം കുമാറല്ലെന്നും ആകരുതെന്നും പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

ഇതൊരു എ.ഐ (AI) സൃഷ്ടിയാണെങ്കിൽ ഒന്നും പറയാനില്ലെന്നും അല്ലാത്തപക്ഷം ഇത് മഹാമോശമാണെന്നും അവർ വ്യക്തമാക്കുന്നു. ഒരു മുഖ്യമന്ത്രിയെ അങ്ങനെയൊന്നും കണ്ടിട്ടില്ലാത്തതു കൊണ്ടുണ്ടായ 'ആദ്യരോമാഞ്ച കുഡ്മളമായിരുന്നു' അന്നത്തെ പ്രതികരണമെന്നും അന്ന് ക്യൂട്ട് എന്ന് പറഞ്ഞവർ പോലും ഇന്ന് ഉള്ളിലെങ്കിലും അയ്യേ എന്ന് പറഞ്ഞുപോകുമെന്നും ശാരദക്കുട്ടി എഴുതി. മുഖ്യമന്ത്രിയായതുകൊണ്ട് ചിലർ കയ്യടിച്ചേക്കാമെങ്കിലും ഇതൊരു മോശം പ്രവണതയാണെന്നും, മറ്റേതെങ്കിലും വനിതാ മന്ത്രിയായിരുന്നു ഈ ഭാവം കാണിച്ചതെങ്കിൽ വലിയ പുകിലായേനെ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് മറ്റൊരാൾ അദ്ദേഹത്തെ നോക്കി ഇങ്ങനെ കാണിച്ചാൽ ഇഷ്ടപ്പെടുമോ എന്ന് ചോദിക്കുന്ന പോസ്റ്റ്, ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം നിലനിന്നു കാണാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത് പറയുന്നതെന്നും വ്യക്തമാക്കിക്കൊണ്ടാണ് അവസാനിക്കുന്നത്.

article-image

asdadsdasds

You might also like

  • Lulu Exchange
  • Straight Forward

Most Viewed