രാ­ജ്യത്തെ­ ഗതാ­ഗത നി­യമം ഉടൻ നവീ­കരി­ക്കു­മെ­ന്ന് ഗതാ­ഗത മന്ത്രാ­ലയം


കുവൈത്ത് സിറ്റി : രാജ്യത്ത് ഗതാഗത നിയമം നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് കർശനമായ നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു. അത്യാധുനിക ഇലക്ട്രോണിക് ക്യാമറകൾ സ്ഥാപിക്കുന്നതിനോടൊപ്പം ഇലക്ട്രേിണിക് ഡ്രൈവിംഗ് ലൈസൻസും ഉടൻ  നടപ്പിലാക്കുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസ് നടപ്പിലാക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന 15 കിയോസ്കുകൾ രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകൾ  കേന്ദ്രീകരിച്ച് സ്ഥാപിക്കുന്നതാണെന്നും ആഭ്യന്തരമന്ത്രാലയം ഗതാഗത വിഭാഗം അറിയിച്ചു.

രാജ്യാന്തര നിലവാരത്തിലുള്ള സ്മാർട്ട് കാർഡിന് സമാനമായിരിക്കും പുതിയ ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസ്. കൂടാതെ രാജ്യവ്യാപകമായി ഏറ്റവും ആധുനിക ഇലക്ട്രോണിക് ക്യാമറകൾ സദാസമയവും നിരീക്ഷണത്തിലാണെന്നും ഗതാഗത നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷയും വിധിക്കുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed