ഇന്ത്യൻ നി­ർ‍­മ്മി­ത ആദ്യ ആളി­ല്ലാ­ ടാ­ങ്ക് പു­റത്തി­റക്കി­


ചെന്നൈ : ഇന്ത്യൻ നിർമ്മിതമായ ആദ്യ ആളില്ലാ ടാങ്ക് മുന്ത്ര− ഇന്ത്യ പുറത്തിറക്കി. കുഴി ബോംബ് കണ്ടെത്തൽ, ആണവ ഭീഷണിയുള്ളയിടങ്ങളിലെ പരിശോധന, സുരക്ഷാ നിരീക്ഷണം തുടങ്ങിയ ഉപയോഗങ്ങൾക്കായി മുന്ത്ര− എസ്, മുന്ത്ര −എം, മുന്ത്ര −എൻ എന്നിങ്ങനെ മൂന്ന് തരം ആളില്ലാ ടാങ്കുകളാണ് ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) പുറത്തിറക്കിയിരിക്കുന്നത്. 

ഡി.ആർ.ഡി.ഒ സംഘടിപ്പിച്ച ‘ഡിഫൻസ് എക്സിബിഷനി’ൽ ഇവ പ്രദർ‍ശിപ്പിച്ചു.

ദൂരെ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്ന ടാങ്കിന് കൂടുതൽ മിനുക്ക് പണികൾ കൂടി ബാക്കിയുണ്ട്. നക്സൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ ടാങ്ക് ഉപയോഗിക്കാൻ അർദ്ധ സൈനിക വിഭാഗം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിരീക്ഷണ റഡാർ, ക്യാമറ, 15 കി.മീ അകലത്തിലുള്ള മനുഷ്യരെയും വാഹനങ്ങളെയും കണ്ടെത്താൻ സഹായിക്കുന്ന ലേസർ റേഞ്ച് ഫൈന്റർ എന്നിവയാണ് ഈ ആളില്ലാ ടാങ്കിലുണ്ടാവുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed