ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി: നെല്ലിക്കലിനെ തോൽപ്പിച്ച് മുട്ടമ്പലം ജേതാക്കൾ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ (ബി.കെ.എൻ.ബി.എഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ടൂർണമെന്റിൽ മുട്ടമ്പലം ടീം ജേതാക്കളായി. ന്യൂ സിഞ്ച് മൈതാനത്ത് നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നെല്ലിക്കൽ ടീമിനെ കീഴടക്കിയാണ് മുട്ടമ്പലം കിരീടം ചൂടിയത്.

വിജയികൾക്ക് ചേരിയിൽ സി.ഡി. പുരുഷോത്തമൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ നെല്ലിക്കൽ ടീമിന് കോയിത്തറ കെ.എ. ഏബ്രഹാം മെമ്മോറിയൽ, എം.സി. കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫികളും ക്യാഷ് അവാർഡും നൽകി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാർക്ക് വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്തു. ടൂർണമെന്റിന്റെ തുടർച്ചയായി 2026 നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് അൽ അഹ്ലി ക്ലബ് ഫ്ലഡ്‌ലൈറ്റ് മൈതാനത്ത് വെച്ച് പ്രത്യേക സൗഹൃദ മത്സരം നടക്കും. മത്സരത്തിൽ ബി.കെ.എൻ.ബി.എഫ് ബഹ്‌റൈൻ ടീമും കെ.കെ.എൻ.ബി.എഫ് കുവൈറ്റ് ടീമും തമ്മിൽ ഏറ്റുമുട്ടും.

 

article-image

dsvdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed