സ്തനാർബുദ ബോധവൽക്കരണം: കെ.പി.എഫ് ബഹ്റൈൻ വനിതാ വിഭാഗം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങ് കെ.പി.എഫ് ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും രോഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനും ഇത്തരം ബോധവൽക്കരണ പരിപാടികൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എഫ് ജനറൽ സെക്രട്ടറി രമ സന്തോഷ്, വനിതാ വിഭാഗം കൺവീനർ സജ്ന ഷാനൂപ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

അൽ ഹിലാൽ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. റിൻഷത്ത് എ.ടി.കെ. ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്തനാർബുദത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ, പരിശോധനാ രീതികൾ, പ്രതിരോധ മാർഗ്ഗങ്ങൾ, കൃത്യസമയത്തുള്ള ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദീകരിച്ച ഡോക്ടർ, പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികളായ ഉണ്ണികൃഷ്ണൻ, ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ.പി.എഫ് ട്രഷറർ സുജിത്ത് സോമൻ നന്ദി രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിൽ ആരോഗ്യബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും ഇത്തരം സാമൂഹികക്ഷേമ പരിപാടികൾ തുടരുമെന്ന് കെ.പി.എഫ് ഭാരവാഹികൾ അറിയിച്ചു.

article-image

fvcvcv

article-image

adsdsdss

article-image

eqwdfdsd

article-image

qwedddwa

article-image

asdsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed