പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ ഡാൻഡിയ നൈറ്റ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT ) ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി വൈവിധ്യമാർന്ന പരിപാടികളോടെ ഉംൽ ഹസാമിലെ കരവല്ലി റെസ്റ്റാറ്റാന്റിൽ ഡാൻഡിയ നൈറ്റ് സംഘടിപ്പിച്ചു. പരമ്പരാഗത ഗുജറാത്തി ശൈലിയിലുള്ള വർണ്ണാഭമായ ഡാൻഡിയ വസ്ത്രങ്ങൾ (ചനിയ ചോളി) അണിഞ്ഞ് നൂറുകണക്കിന് വനിതകളാണ് ആഘോഷത്തിൽ പങ്കാളികളായത്.
ആഘോഷങ്ങളുടെ ഭാഗമായി വിനോദ പരിപാടികൾ, ആകർഷകമായ ഗെയിമുകൾ, ഫാഷൻ ഷോ, പരമ്പരാഗത ഡാൻഡിയ - ഗർബ നൃത്തങ്ങൾ എന്നിവ അരങ്ങേറി. പങ്കെടുത്തവർക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മികച്ച രീതിയിൽ ഡാൻഡിയ നൃത്തം ചെയ്തവർക്കും, ഏറ്റവും മനോഹരമായി വസ്ത്രം ധരിച്ചെത്തിയവർക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്ത്രീകളുടെ കൂട്ടായ്മയും പരസ്പര സൗഹൃദവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
sdfddf
bffdffdf
dfsfdfdssdf
fgbfgfgc
dfxfvff
bvbvbn
bfvff

