മലപ്പുറത്ത് കലാശക്കൊട്ടില്‍ മാരകായുധങ്ങളുമായി യു.ഡി.എഫ്. പ്രവർത്തകർ
ഷീബ വിജയ൯
മലപ്പുറം: മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശത്തിനിടെ മാരകായുധങ്ങളുമായി യു.ഡി.എഫ്. പ്രവർത്തകർ. മരം മുറിക്കുന്ന വാളും യന്ത്രവും കൊണ്ടുവന്ന് പ്രവർത്തിപ്പിച്ചായിരുന്നു പ്രവർത്തകർ കൊട്ടിക്കലാശം 'കളറാക്കി'യത്. കൊച്ചുകുട്ടികൾക്കും സ്ത്രീകൾക്കും ഇടയിലൂടെയായിരുന്നു യന്ത്രവും വാളും പ്രവർത്തിപ്പിച്ച് പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ.
ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ സി.പി.എം. പ്രവർത്തകർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. കൊട്ടിക്കലാശം കളറാക്കുന്നതിൻ്റെ ഭാഗമായി ശബ്ദം ഉണ്ടാക്കാനാണ് യന്ത്രം കൊണ്ടുവന്നതെന്നാണ് യു.ഡി.എഫ്. പ്രവർത്തകർ പറയുന്നത്. മരം മുറിക്കുമ്പോൾ വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന വാളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത്.
saddfdsadfsa
