കുവൈത്തിൽ വൻ മാറ്റവുമായി 'റോബ്‌ലോക്‌സ്' തിരികെയെത്തുന്നു


ഷീബ വിജയൻ

കുവൈത്ത് സിറ്റി: വൻ മാറ്റവുമായി കുവൈത്തിൽ 'റോബ്‌ലോക്‌സ്' തിരികെയെത്തുന്നു. ലോകവ്യാപക നിരോധനം നേരിടുന്ന ജനപ്രിയ ഓൺലൈൻ ഗെയിം റോബ്‌ലോക്‌സിന്റെ നിരോധനം നീക്കി കുവൈത്ത് അധികാരികൾ ആവശ്യപ്പെട്ട സുരക്ഷാ ഉള്ളടക്കങ്ങൾ പാലിച്ചാണ് റോബ്‌ലോക്‌സ് തിരികെ വരുന്നത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അനുചിതമായ ഇടപെടലുകളിലേക്കുള്ള എക്സ്പോഷറിനെക്കുറിച്ചും മുമ്പ് ആശങ്കകൾ ഉന്നയിച്ചിരുന്ന ഇൻ-ഗെയിം ചാറ്റ് ഫീച്ചർ പൂർണമായും പ്രവർത്തനരഹിതമാക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. കുവൈത്ത് ആവശ്യപ്പെട്ടതനുസരിച്ച് യുവ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അധിക സുരക്ഷാ നടപടികളും രക്ഷാകർതൃ സംരക്ഷണവും കമ്പനി അംഗീകരിച്ചു. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ ദോഷകരമായി ബാധിക്കാതിരിക്കാൻ എല്ലാ ഇന്റർനെറ്റ് ഗെയിമുകളിലും ആപ്ലിക്കേഷനുകളിലും അതോറിറ്റി നിരന്തരമായ മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് അധിക‍ൃതർ വിശദീകരിച്ചു.

article-image

adsadssad

You might also like

  • Straight Forward

Most Viewed