അതിർത്തി വഴി തോക്കും വെടിയുണ്ടയും കടത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ


ഷീബ വിജയൻ 

കുവൈത്ത് സിറ്റി I അബ്ദലി അതിർത്തിയിലൂടെ ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും കടത്താനുള്ള ശ്രമം തടഞ്ഞു കസ്റ്റംസ്. ഇറാഖിൽ നിന്ന് എത്തിയ സ്വദേശിയെ ആയുധങ്ങളുമായി കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടികൂടി. ഇയാളുടെ കൈവശം ലൈസൻസില്ലാത്ത രണ്ട് പിസ്റ്റളുകളും 50 റൗണ്ട് വെടിയുണ്ടകളും കണ്ടെത്തി.

മറ്റൊരു സംഭവത്തിൽ, കുശെവത്തിൽ നിന്ന് ഇറാഖിലേക്കുള്ള യാത്രാമധ്യേ ട്രാൻസ്പോർട്ട് ഡ്രൈവറായി ജോലി ചെയ്യുന്ന ഇറാഖി പൗരനെ ഇൻസ്പെക്ടർമാർ അറസ്റ്റ് ചെയ്തു. പരിശോധനയിൽ, വാഹനത്തിനുള്ളിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ 1,395 വെടിയുണ്ടകൾ കണ്ടെത്തി. കണ്ടുകെട്ടിയ വസ്തുക്കളും കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

article-image

SASDAS

You might also like

  • Straight Forward

Most Viewed