കുവൈത്തും സൗദിയും തമ്മിൽ വാർത്ത കൈമാറ്റത്തിന് ധാരണയായി


കുവൈത്ത് സിറ്റി: സൗദി പ്രസ് ഏജൻസിയും (എസ്.പി.എ) കുവൈത്ത് ന്യൂസ് ഏജൻസിയും (കുന) തമ്മിലുള്ള വാർത്ത കൈമാറ്റം സംബന്ധിച്ച ധാരണപത്രത്തിന് (എം.ഒ.യു) സൗദി അറേബ്യയിലെ മന്ത്രിമാരുടെ കൗൺസിൽ അനുമതി നൽകി. മാർച്ച് ഏഴിന് ഒപ്പുവെച്ച കുനയും എസ്.പി.എയും തമ്മിലുള്ള ധാരണപത്രത്തിന്മേൽ രൂപവത്കരിച്ച പുതിയ സഹകരണത്തെക്കുറിച്ചുള്ള നടപടികൾ യോഗം ചർച്ച ചെയ്തതായി ആക്ടിങ് ഇൻഫർമേഷൻ മന്ത്രി ഡോ. ഇസ്സാം ബിൻ സയീദ് പ്രസ്താവനയിൽ പറഞ്ഞു.

കുനയെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ സാലിമും എസ്.പി.എയെ പ്രതിനിധീകരിച്ച് മേധാവി ഫഹദ് അൽ അഖ്‌റാനുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നത്.

article-image

esdsg

You might also like

  • Straight Forward

Most Viewed