ഐസിയു പീഡനം; അന്വേഷണ റിപ്പോർട്ടിനെതിരെ അതിജീവിത

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അന്വേഷണ റിപ്പോർട്ടിനെതിരെ അതിജീവിത രംഗത്ത്. തന്റെ പരാതിയിൽ യാതൊരുവിധ അന്വേഷണവും നടന്നതായി അന്വേഷണ റിപ്പോർട്ട് വായിച്ചപ്പോൾ തോന്നിയില്ലെന്ന് അതിജീവിത പറഞ്ഞു. തനിക്കെതിരെ നൽകിയ പരാതി പോലെയാണ് അന്വേഷണ റിപ്പോർട്ടെന്നും അതിജീവിത ആരോപിച്ചു.
അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ ഇല്ലാത്ത ജൂനിയർ ഡോക്ടറുടെ പേരും മൊഴിയും ഉൾപ്പെടുത്തിയെന്നും റിപ്പോർട്ടറിൽ ഈ മൊഴി എങ്ങനെ വന്നു എന്ന് തനിക്ക് അറിയില്ലെന്നും അതിജീവിത പറഞ്ഞു. വൈദ്യ പരിശോധന സമയത്ത് ഡോക്ടർ കെ വി പ്രീതിക്കൊപ്പം ജൂനിയർ ഡോക്ടർമാർ ആരും ഉണ്ടായിരുന്നില്ലെന്നും അതിജീവിത വെളിപ്പെടുത്തി. ഡോക്ടർ പ്രീതി നൽകിയ മൊഴിയിൽ പലതും വിശ്വസിക്കാൻ കഴിയാത്തതെന്നും പ്രതിയെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി സംശയിക്കുന്നെന്നും അതിജീവിത ആരോപിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെടുന്നത് പരിഗണനയിൽ ആണെന്നും അതിജീവിത വ്യക്തമാക്കി.
മൊഴി രേഖപ്പെടുത്തിയ ഡോക്ടർ പ്രീതിക്ക് എതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടു അതിജീവിത സമരം നടത്തിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിയ ഡോക്ടർ പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നുമായിരുന്നു അതിജീവിതയുടെ പരാതി.
dfsdfsds