മേയർക്കും എംഎൽഎക്കും എതിരെ എഫ്ഐആറിൽ ചുമത്തിയത് ദുർബല വകുപ്പുകൾ


തിരുവന്തപുരം മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ചുമത്തിയ എഫ്ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്. തിരുവനന്തപുരം വഞ്ചിയൂർ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎൽഎയും അടക്കം അഞ്ച് പേർക്കെതിരെ പൊലിസ് കേസ് എടുത്തത്. ദുർബല വകുപ്പുകൾ ചുമത്തിയാണ് പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഘം ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞെന്നു എഫ്ഐആറിൽ പറയുന്നു. ബസ് തടഞ്ഞു യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഗതാഗത തടസം ഉണ്ടാക്കി, കെഎസ്ആർടിസി ബസിന് കുറുകെ സിബ്ര ലൈനിൽ വാഹനം നിർത്തി, അന്യായമായി സംഘം ചേരൽ, പൊതുശല്യം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഉൾപ്പെടെ കാര്യമായ വകുപ്പുകൾ എഫ്ഐആറിൽ ചുമത്തിയിട്ടില്ല.

അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിലാണു പരിശോധിച്ച് നടപടി എടുക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയത്. ഏപ്രിൽ 27നാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ എന്നിവരും കെഎസ്ആർടിസി ഡ്രൈവർ യെദുവുമായി നടുറോഡിൽ തർക്കം ഉണ്ടായത്.

article-image

cxdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed