മെയ് ഒന്ന്, ലോക തൊഴിലാളി ദിനം; തൊഴിലവകാശങ്ങളുടെ സമര ഓർമ്മകൾ പുതുക്കി ലോകം


തിരുവനന്തപുരം

ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിൽ സമയം എട്ടു മണിക്കൂറായി പോരാട്ടത്തിലൂടെ നേടിയെടുത്തതിന്‍റെ ഓർമ്മയ്ക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്‍റെ ഓർമ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾ.

മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നല്ല നാളേക്കായുള്ള പോരാട്ടങ്ങൾക്ക് ഈ മെയ് ദിനം കരുത്തുപകരും. എല്ലാവർക്കും മെയ് ദിനാശംസകൾ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

You might also like

Most Viewed