ലോക്സഭാ തെരഞ്ഞെടുപ്പ്; സേനാ വിന്യാസം പൂർ‍ത്തിയായി


ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസ് വിന്യാസം പൂർത്തിയായി. വിവിധയിടങ്ങളിലായി 41,976 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കാസർകോഡ്, തൃശൂർ, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വൻ സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ചുമതലയ്ക്കായി 41,976 പോലീസുകാരെ വിന്യാസിച്ചു. വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,446 പേരും തമിഴ്നാട് പോലീസിൽ നിന്നും 1,500 പേരും സുരക്ഷാ ചുമതലയിലുണ്ട്. സുരക്ഷോ കാരണങ്ങൾ കണക്കിലെടുത്ത് 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കാസർകോഡ്, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറുമണി മുതൽ ശനിയാഴ്ച വൈകീട്ട് ആറുവരെയാണ് കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ മാധ്യമങഅങളോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ വെബ് കാസ്റ്റിങ് കവറേജ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 

 

article-image

sdfsdf

You might also like

Most Viewed