പാലക്കാട് കനത്ത ചൂടിൽ രണ്ട് ദിവസത്തിനിടെ രണ്ട് മരണം


പാലക്കാട് കൊടും ചൂടിൽ രണ്ടു ദിവസത്തിനിടെ ജീവൻ നഷ്ടമായത് രണ്ട് പേർക്ക്. സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്‍, നിര്‍ജ്ജലീകരണം സംഭവിച്ച് ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തില്‍ എന്നിവരാണ് മരിച്ചത്. വീട്ടുകാര്‍ പുറത്ത് പോയി തിരികെ വരുമ്പോഴായിരുന്നു പറമ്പില്‍ കിടക്കുകയായിരുന്ന ഹരിദാസനെ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ ദേഹത്ത് പൊളളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂര്യാഘാതമേറ്റാണ് മരണം എന്ന് വ്യക്തമായത്.

ഇന്നലെ രാത്രിയാണ് അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് പരിശോധനയിൽ മരണം നിര്‍ജ്ജലീകരണം കാരണമാണെന്ന് കണ്ടെത്തിയിരുന്നു.

article-image

dsvdsdsdsdsd

You might also like

Most Viewed