കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് 77.5 കോടി സർക്കാർ അനുവദിച്ചു

കെഎസ്ആർടിസിയിൽനിന്നു വിരമിച്ച ജീവനക്കാർക്ക് പെൻഷൻ വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിന് കുടിശികയായ 77.5 കോടി സർക്കാർ അനുവദിച്ചു. കഴിഞ്ഞ ജനുവരി വരെയുള്ള കുടിശികയാണ് അനുവദിച്ചിട്ടുള്ളത്. സഹകരണ രജിസ്റ്റാരുടെ ആവശ്യപ്രകാരം എട്ട് ശതമാനം പലിശ സഹിതമാണ് കഴിഞ്ഞ ഒന്നിന് പണം അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ് നൽകിയത്.
എട്ട് ശതമാനം പലിശ നിരക്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ വിതരണം ചെയ്യാൻ കഴിയില്ലെന്ന് മുമ്പു തന്നെ സഹകരണ സംഘങ്ങളുടെ കൺസോർഷ്യം അറിയിച്ചിരുന്നു. ഈ വിഷയത്തിൽ സർക്കാരുമായി ധാരണയിലെത്താതിരുന്നതിനാൽ പെൻഷൻ വിതരണം നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. സർക്കാരും കൺസോർഷ്യവുമായി നടന്ന ചർച്ചയിൽ ഈ വിഷയത്തിൽ കഴിഞ്ഞമാസം ധാരണയായി. 9.1 ശതമാനം പലിശ കൺസോർഷ്യത്തിന് ഈ സാമ്പത്തിക വർഷം നൽകുമെന്നാണ് കരാറായത്.
െ്േിെ്ി