കെ ബാബുവിന് തിരിച്ചടി ; തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് ഹര്‍ജി സുപ്രീംകോടതി തള്ളി


തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയില്‍ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി. കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്‌സ് സ്ലിപ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉപയോഗിച്ചുവെന്നാണ് എം സ്വരാജിന്റെ ആക്ഷേപം. ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് എം സ്വരാജ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.

2021 ലെ നിയമസഭാ തിരഞ്ഞെടപ്പില്‍ തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് എം സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അയ്യപ്പനെ മുന്‍നിര്‍ത്തിയാണ് കെ ബാബു പ്രചാരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

article-image

qwqswaqweqweqweqw

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed