തൃപ്പൂണിത്തുറയിൽ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം
തൃപ്പൂണിത്തുറയിൽ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം. തൃപ്പൂണിത്തുറ ചൂരക്കാടാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് സൂചന. 25 വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു.
പ്രദേശത്തുനിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉഗ്രസ്ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല.
11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. മൂന്ന് കിലോമീറ്ററോളം ദൂരം ഭൂഗമ്പത്തിന് സമാനമായ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശത്തെ കൌൺസിലർ പറയുന്നത്. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ സ്പാർക്കിൽ പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
n hmhghvghgh