ജനവാസ മേഖലയിൽ വച്ച് മയക്കുവെടി വെക്കാൻ സാധിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ തിരിച്ചയക്കുന്നത് സാഹസികമായ ജോലിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാണിജ്യ- വ്യാപാര മേഖലയിലാണ് ആനയുള്ളത്. മയക്കുവെടി വയ്ക്കുകയാണ് പോംവഴി. എന്നാൽ, ജനവാസ മേഖലയിൽ വെച്ച് മയക്കുവെടി വെക്കാൻ സാധിക്കില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതയോടെയുള്ള പ്രവർത്തനം നടക്കുകയാണ്. ജനങ്ങൾ സഹകരിക്കണം. കളക്ടർ നടപടികൾ ഏകോപിപ്പിക്കും. പ്രദേശത്ത് ഇറങ്ങിയത് കർണാടകയിൽ നിന്നുള്ള ആന. അതിനാൽ കർണാടകയുടെ സഹായം കൂടി അഭ്യർത്ഥിക്കും. ജനങ്ങളുടെ സഹകരണം വേണം. ഇപ്പൊൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട് എന്നും മന്ത്രി പ്രതികരിച്ചു. തണ്ണീർ എന്നാണ് ആനയുടെ പേര്. കർണാടകയിലെ ഹാസനിൽ നിന്ന് പിടിച്ച ആനയാണ്. റേഡിയോ കോളർ ഇട്ടപ്പോൾ നൽകിയ പേരാണ് തണ്ണീർ.
വയനാട് എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി നഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. മാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്.
cdsdsdscdscds