അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ വീണ്ടും ബോളിവുഡിൽ


അക്ഷയ് കുമാറിനൊപ്പം പുതിയ സിനിമയൊരുക്കാൻ പ്രിയദർശൻ. 2010-ൽ പുറത്തിറങ്ങിയ 'ഖട്ട മീട്ട'യ്ക്ക് ശേഷം പതിനാല് വർഷത്തെ ഇടവേള കഴിഞ്ഞാണ് ഇരുവരും പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്നത്. ഫാന്റസി- ഹൊറർ കോമഡി ഴോണറിലുള്ളതാണ് സിനിമ. ആറ് ചിത്രങ്ങളിലാണ് പ്രിയദർശനും അക്ഷയ് കുമാറും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കോമഡി ഴോണറിലുള്ളതാണ് എല്ലാം. 2007ൽ പുറത്തിറങ്ങിയ 'ഭൂൽ ഭുലയ്യ' ബോളിവുഡിലെ കൾട്ട് ക്ലാസിക്കുകളിൽ ഒന്നാണ്. അതേസമയം മുൻ ചിത്രങ്ങളുടെ സീക്വലുകളോ റീമേക്കുകളോ ആകില്ല പുതിയ ചിത്രമെന്ന് സംവിധായകൻ വ്യക്തമാക്കി. ഇ ടൈംസിനോടായിരുന്നു പ്രതികരണം.

ഭൂൽ ഭുലയ്യ 2 സംവിധാനം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ഭൂൽ ഭുലയ്യ രണ്ടാം ഭാഗം ഒരുക്കാൻ തനിക്ക് ആശയങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. രണ്ടാം ഭാഗത്തിന്റെ വിജയത്തിൽ സംവിധായകൻ അനീസിനെ അഭിനന്ദിച്ചിരുന്നു. വിജയ ചിത്രത്തിന് ഒരു തുടർഭാഗം ഉണ്ടാക്കുക എളുപ്പമല്ലെന്നും ഭൂൽഭുല്ലയ്യ 2 സ്വീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. അക്ഷയ് കുമാർ ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുകയാണ്. അതേസമയം അയോധ്യ ക്ഷേത്രത്തിൻ്റെ 1983 മുതലുള്ള ചരിത്രം പറയുന്ന ഡോക്യുമെന്ററി ഒരുക്കുകയാണ് താനെന്നും പ്രിയദർശൻ പറഞ്ഞു.

article-image

;:l;kliu

You might also like

  • Lulu Exchange
  • Straight Forward

Most Viewed